മദ്യനയമല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം: സുധീരന്‍

Posted on: September 20, 2014 10:54 am | Last updated: September 21, 2014 at 12:15 am
SHARE

vm sudheeranകോഴിക്കോട്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പുതിയ മദ്യനയം നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഇത് എല്ലാവര്‍ക്കും വ്യക്തമായ കാര്യമാണ്. മദ്യനയം കോടതി പരിഗണിക്കുകയാണ്. അതില്‍ തീരുമാനം വന്നിട്ടില്ല. മദ്യനയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ്. സാമ്പത്തിക പ്രതിസന്ധിയും മദ്യനയവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും വി എം സുധീരന്‍ പറഞ്ഞു.