സാമ്പത്തിക പ്രതിസന്ധി മദ്യനയത്തിന്റെ ഭാഗമല്ല: മന്ത്രി

Posted on: September 20, 2014 10:16 am | Last updated: September 20, 2014 at 10:16 am
SHARE

thiruvanchoor1വാടാനപ്പള്ളി : ലോകത്താകമാനം ഉണ്ടായ അപ്രതീക്ഷിതമായ വില വര്‍ധനവിനനുസരിച്ച് നികുതി വരുമാനം വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ഉണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും ഇത് മദ്യനയത്തിന്റെ ഭാഗമായി ഉണ്ടായതല്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തളിക്കുളം സ്‌നേഹതീരത്ത് മുളമഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദേഹം. മദ്യനയം കേരളത്തിന്റെ പ്രശ്‌നമാണ്.
എന്നാല്‍ ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിക്ക് മദ്യനയവുമായി യാതൊരു ബന്ധവുമില്ല. അതു വെറുതെ പ്രചരിപ്പിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാന്‍ താത്കാലിക വിലവര്‍ധന വേണ്ടിവരും. വെള്ളക്കരം കൂട്ടിയത് കുറച്ചെങ്കിലും സംസ്ഥാനത്തിന്റെ നഷ്ടം കുറക്കുമെന്നും മാര്‍ച്ച് കഴിഞ്ഞാല്‍ സ്ഥിതിവിശേഷം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
മദ്യം നിറുത്തണമെന്ന് സമൂഹത്തിന്റെ എല്ലാ കാലത്തേയും താത്പര്യമാണെന്നും മന്ത്രി പറഞ്ഞു.