നവ ചക്രവാളത്തിലേക്ക് ധാര്‍മിക ചുവട്; എസ് എസ് എഫില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

Posted on: September 20, 2014 10:14 am | Last updated: September 20, 2014 at 10:14 am
SHARE

ssf flagപാലക്കാട്: നവചക്രവാളത്തിലെക്ക് ധാര്‍മിക ചുവട് എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് ഡേ ഇന്ന് ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും നടന്നു. ജില്ലയിലെ 412 യൂനിറ്റുകളില്‍ നിന്നായി ആയിരകണക്കിന് വിദ്യാര്‍ഥികള്‍ ധര്‍മചേരിയില്‍ കണ്ണികളായത്.
സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ്പിന്റെ ബദല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നവാഗതര്‍ ഉള്‍പ്പെടെയുള്ള ആയിരകണക്കിന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ പുതുക്കി. യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് വിളംബര പ്രകടനങ്ങളും നടന്നു.
യൂനിറ്റ് കേന്ദ്രത്തിലും ഓഫീസുകളിലും ഒത്ത് ചേരുന്ന പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി സന്ദേശം നല്‍കി, ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി അരിയൂര്‍, ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട്, ട്രഷറര്‍ തൗഫീഖ് അല്‍ഹസനി, ജില്ലാ ഉപാധ്യക്ഷന്‍ യൂസഫ് സഖാഫി,ജാബിര്‍ സഖാഫി, ഗൈഡന്‍സ് സെക്രട്ടറി റഫീഖ് കയിലിയാട്, കള്‍ച്ചറല്‍ സെക്രട്ടറി നവാസ് പഴമ്പാലക്കോട് സ്വന്തം യൂനിറ്റുകളില്‍ മെമ്പര്‍ഷിപ്പ് ക്യംപയിന്‍ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട് ബദരിയ്യ നഗര്‍ യൂനിറ്റില്‍ എസ് എസ് എഫ് അംഗത്വം സ്വീകരിച്ചു. ഇര്‍ഷാദ് ഹുസ്സൈന്‍, സിയാദ്, സ്വാദിഖ് , മുബാറക് , മന്‍സൂദ് പങ്കെടുത്തു