ആ വാക്ക് പാലിച്ചു; മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമായി

Posted on: September 20, 2014 10:13 am | Last updated: September 20, 2014 at 10:13 am
SHARE

പാലക്കാട്: രാജ്യത്ത് ആദ്യമായി പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആരംഭിച്ച പാലക്കാട് മെഡിക്കല്‍ കോളജ് കോട്ടമൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജ്യത്തിന് സമര്‍പ്പിച്ചു. പട്ടികജാതി പിന്നോക്കക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളേജ് നാമകരണവും ബോയ്‌സ് ഹോസ്റ്റല്‍ ശിലാസ്ഥാപനവും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഗേള്‍സ് ഹോസ്റ്റല്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. എം——ബി രാജേഷ് എം——പി മുഖ്യപ്രഭാഷണം നടത്തി.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എം പെണ്ണമ്മക്കും നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ ഉടമ എ——എം മുഹമ്മദലിക്കും ഉപഹാരം സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് സ്‌പെഷല്‍ ഓഫീസര്‍ എസ് സുബ്ബയ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി—കെ ബിജു എം——പി, എം—എല്‍—എമാരായ എ.—കെ ബാലന്‍, കെ അച്ചുതന്‍, സി.——പി മുഹമ്മദ്, കെ——വി വിജയദാസ്, വി ചെന്താമരാക്ഷന്‍, വിടി ബല്‍റാം, അഡ്വ.—എന്‍——ഷംസുദ്ദീന്‍, എം ഹംസ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി—എന്‍ കണ്ടമുത്തന്‍, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ പി—വി രാജേഷ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ടി ഭാസ്‌കരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.——ആഷാ തോമസ്, പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മുന്‍ എം.—പി എസ് ശിവരാമന്‍, മുന്‍ എം——പി വി—എസ് വിജയരാഘവന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ——എ ചന്ദ്രന്‍, സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികളായ സി വി ബാലചന്ദ്രന്‍, സി കെ രാജേന്ദ്രന്‍, സി—എ—എം—എ കരീം, കെ—പി സുരേഷ് രാജ്, കൃഷ്ണകുമാര്‍, കെ——വി മാണി, വി വേലായുധന്‍, വി——ഡി——ജോസഫ്, മോന്‍സി തോമസ്, ടി——കെ നൗഷാദ്, എ ഭാസ്‌കരന്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.——വി. ഗീത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ടി——ബി കുലാസ്, മറ്റ് ജനപ്രതിനിധികള്‍, എ ——ഡി——എം കെ ഗണേശന്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.
എം എല്‍ എയായി വിജയിപ്പിച്ചപ്പോള്‍ പാലക്കാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് യഥാര്‍ഥ്യമായതോടെ ആ വാക്ക് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് ശാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു.