Connect with us

Wayanad

വ്യാജ നമ്പര്‍ പതിച്ച വാഹനത്തില്‍ കര്‍ണാടക പോലീസിന്റെ സിനിമാ സ്‌റ്റൈല്‍ ഓപറേഷന്‍: വാഹനം നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

മാനന്തവാടി: സ്വര്‍ണകളവ് മുതല്‍ വാങ്ങിയ ജ്വല്ലറി ഉടമകളെ അറസ്റ്റ് ചെയ്യാന്‍ വ്യാജ നമ്പര്‍ പതിച്ച വാഹനത്തില്‍ എത്തിയ കര്‍ണാടക പോലീസ് നടത്തിയ സിനിമാ സ്‌റ്റൈല്‍ ഓപ്പറേഷന്‍ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച മൂന്നിനാണ് സംഭവം.രണ്ട് കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ഇന്നോവ കാറില്‍ ഒന്നില്‍ കേരള രജിസ്‌ട്രേഷന്റെ വ്യാജ നമ്പര്‍ പതിച്ച് മാനന്തവാടി ടൗണിലെത്തിയ പൊലീസ് സംഘം കര്‍ണ്ണാടകത്തില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം വാങ്ങിയ സേട്ടുമാരെ കടയില്‍ നിന്നും ബലമായി വലിച്ചറക്കി ഈ വാഹനത്തില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് കെഎല്‍ 12 എഇ 5278 എന്ന വ്യാജ നമ്പറാണെന്ന് നാട്ടുകാര്‍ക്ക് സംശയമുയര്‍ന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇന്നോവ വഹനത്തിന്റെ നമ്പര്‍ ഇളക്കി നോക്കിയത്. നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞു. തുടര്‍ന്ന് മാനന്തവാടി പൊലീസ് എത്തി വാഹനം സ്‌റ്റേഷനിലെത്തിച്ചു.
ഒന്നര വര്‍ഷം മുമ്പ് ബംഗളൂരു ജഡ്ജിന്റെ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പോയിരുന്നു. ഇതില്‍ കുറേ സ്വര്‍ണം മാനന്തവാടിയിലെ സേട്ടുമാര്‍ വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാനന്തവാടി ക്ലബ്ബുകുന്നിലെ ബാലകൃഷ്ണ സേട്ടുവിനെ കര്‍ണ്ണാക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കന്നതിനായി ഇയാളുടെ ഭാര്യയേയും വികാലംഗരായ രണ്ട് കുട്ടികളേയും കസ്റ്റഡിയെലുടത്തത് വിവാദമാകുകയും സിഡബ്ല്യൂസിയും മനുഷ്യാവകാശ കമ്മിഷനും കേസെടുക്കുകയും ചെയ്തിരുന്നു. ഈ വിവാദത്തിനിടയില്‍ മാനന്തവാടി പൊലീസില്‍ അറിയിക്കാതെയുള്ള കര്‍ണ്ണാട പൊലീസിന്റെ സിനിമാ സ്‌റ്റൈല്‍ ഓപ്പറേഷന്‍ നാട്ടുക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉളവാക്കി. ഇവര്‍ വന്ന വാഹനം വ്യാജ നമ്പര്‍ പതിച്ചതാണെ കാരണത്താല്‍ കര്‍ണ്ണാടക പൊലീസിന്റെ വാഹനത്തിനും ഡ്രൈവര്‍ക്കുമെതിരെ കേസെുടക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധകളും തടിച്ചു കൂടി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വ്യാജ നമ്പര്‍ പതിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിയമപ്രകാരമുള്ള എല്ലാ രേഖകളും കൃത്യമാക്കി സ്വര്‍ണ്ണം വാങ്ങിയെന്ന് ആരോപിക്കുന്ന മൂന്ന് ജ്വല്ലറി ഉടമകളെ കര്‍ണ്ണാടക പൊലീസിന് കൈമാറുകയും ചെയ്തു.

Latest