Connect with us

Malappuram

അമിത നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്: എസ് വൈ എസ്

Published

|

Last Updated

മലപ്പുറം: ദീര്‍ഘ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണം സംജാതമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമിത നികുതി ഭാരം സാധാരണ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വന്‍കിട അബ്കാരികള്‍ക്ക് നികുതി ഇളവ് ചെയ്തും വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട കോടി കണക്കിന് രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാതെയും സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കണം. പ്രഖ്യാപിത മദ്യനയത്തില്‍ നിന്നും ഒളിച്ചോടാനുള്ള കുറുക്കുവഴിയായി സാമ്പത്തിക പ്രതിസന്ധിയെ മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ നിലകൊള്ളുന്ന തൊഴിലാളി സംഘടനകള്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ തയ്യാറാകണം.
നികുതിയേതര വരുമാനം വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹിം, പി എം മുസ്തഫ മാസ്റ്റര്‍, അലവിക്കുട്ടി ഫൈസി എടക്കര, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അലവി ഹാജി പുതുപ്പറമ്പ്, കെ പി ജമാല്‍ കരുളായി, ബശീര്‍ പറവന്നൂര്‍, സി കെ യു മൗലവി മോങ്ങം, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, പി കെ എം മുഹമ്മദ് ബശീര്‍ സംബന്ധിച്ചു.

Latest