Connect with us

National

മഹാരാഷ്ട്ര സീറ്റ് വിഭജനം: പുതിയ ഫോര്‍മുലയുമായി ശിവസേന

Published

|

Last Updated

bjp-shivsena-18-9-2014

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയിലെ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി ശിവസേന രംഗത്തെത്തി. ചെറുകക്ഷികളില്‍ നിന്ന് 11 സീറ്റുകള്‍ ഏറ്റെടുത്ത് അതില്‍ നാലെണ്ണത്തില്‍ ശിവസേനയും ഏഴ് സീറ്റുകളില്‍ ബി ജെ പിയും മല്‍സരിക്കുക എന്നതാണ് പുതിയ ഫോര്‍മുല. ഇതോടെ ബി ജെ പി മല്‍സരിക്കുന്ന സീറ്റുകള്‍ 119ല്‍ നിന്ന് 126ഉം ശിവസേനയുടേത് 151ല്‍ നിന്ന് 155ഉം ആകും.

ശിവസേനയുടെ സമവായ ഫോര്‍മുല സംബന്ധിച്ച് ബി ജെ പി സംസ്ഥാന കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തി. നാളെ ഡല്‍ഹിയില്‍ ചേരുന്ന ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം സഖ്യം സംബന്ധിച്ച് അന്തിമ നിലപാട് കൈകൊള്ളുമെന്നു നേതാക്കള്‍ വ്യക്തമാക്കി. ബി ജെ പിയുടെ മറുപടി ലഭിച്ചതിനു ശേഷം നിര്‍വാഹക സമിതി യോഗം ചേര്‍ന്നു ഭാവി പരിപാടി തീരുമാനിക്കും.