Connect with us

International

എബോള ബോധവത്കരണ സംഘത്തിനെതിരെ ആക്രമണം, 8 മരണം

Published

|

Last Updated

അബുജ: ദക്ഷിണ ഗിനിയയിലെ വിദൂരസ്ഥ ഗ്രാമത്തില്‍ എബോള വൈറസ് ബോധവത്കരണത്തിനെത്തിയ സംഘത്തിന് നേരെ നടന്ന രൂക്ഷമായ ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ പത്രപ്രവര്‍ത്തകരാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഗ്രാമത്തില്‍ നിന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തയെന്നും മൂന്ന് പേരുടെ കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ പശ്ചിമാഫ്രിക്കയില്‍ നിന്ന് 700ലധികം എബോള കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലേകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിറകേയാണ് ദാരുണമായ സംഭവം. ഗ്രാമവാസികളെ പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. എബോള സംഘം ഗ്രാമീണരുടെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ രോഗബാധയില്‍ മരിച്ചവരുടെ സംസ്‌കരണച്ചടങ്ങുകളിലും നിയന്ത്രണം നിര്‍ദേശിച്ചത് രോഗപ്പകര്‍ച്ച തടയാനാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു.
മൊത്തം 5,300 പേര്‍ക്ക് എബോള ബാധിച്ചിട്ടുണ്ടെന്നാണ് ഡബ്ലിയു എച്ച് ഒയുടെ കണക്ക്. ഇതില്‍ പകുതിയും കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടെയാണ്. മരിച്ചവരുടെ എണ്ണം 2600 കവിഞ്ഞു.

---- facebook comment plugin here -----

Latest