കറിക്കത്തി കൊണ്ട് ശസ്ത്രക്രിയ; പിഞ്ചുകുഞ്ഞ് മരിച്ചു

Posted on: September 19, 2014 11:20 pm | Last updated: September 19, 2014 at 11:20 pm
SHARE

surgery1പാറ്റ്‌ന: കറിക്കത്തി കൊണ്ട് ശസ്ത്രക്രിയക്ക് വിധേയയായ പിഞ്ചുകുഞ്ഞ് മരിച്ചു. പാറ്റ്‌നയിലെ പുര്‍ണി ജില്ലയിലാണ് സംഭവം. ഡോക്ടര്‍ക്ക് മതിയായ യോഗ്യതയില്ലായിരുന്നു. അശ്രദ്ധയോടെ ചികിത്സിച്ചതിന് മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം ഡോക്ടറെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വയറുവേദനയെ തുടര്‍ന്നാണ് ഒരു വയസ്സുള്ള കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതെന്ന് പുര്‍ണിയയിലെ ദഗാരുവ ഗ്രാമത്തില്‍ നിന്നുള്ള പ്രകാശ് പണ്ഡിറ്റ് പറഞ്ഞു.
അപ്പന്‍ഡിക്‌സാണെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍ പറയുകയായിരുന്നു. തുടര്‍ന്ന് കറിക്കത്തി കൊണ്ട് ഓപറേറ്റ് ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കെതിരെ കുടല്‍മാല മുറിക്കുകയും തുടര്‍ന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടാകുകയുമായിരുന്നു. അടുത്തുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കുട്ടിയെ മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ക്ലിനിക്കുകാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.