എയര്‍സെല്‍-മാക്‌സിസ് കരാറില്‍ ചിദംബരത്തിന്റെ പങ്ക് സി ബി ഐ അന്വേഷിക്കുന്നു

Posted on: September 19, 2014 9:54 pm | Last updated: September 19, 2014 at 9:54 pm
SHARE

P_Chidambaram_3001701132104ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കരാറില്‍ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ പങ്ക് സി ബി ഐ അന്വേഷിക്കുന്നു. ഒരു മൗറീഷ്യസ് കമ്പനിക്ക് നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയതില്‍ ചിദംബരത്തിനുള്ള പങ്കാണ് സി ബി ഐ അന്വേഷിക്കുന്നത്.

എയര്‍സെല്‍-മാക്‌സിസ് കരാറിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ചിദംബരത്തിന്റെ പേര് പരാമര്‍ശിക്കുന്നത്. മുന്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി ദയാനിധി മാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ കലാനിധി മാരന്‍, മലേഷ്യന്‍ വ്യവസായി ടി അനന്തകൃഷ്ണന്‍ തുടങ്ങിയവരാണ് കുറ്റപത്രത്തില്‍ ഉള്‍പെട്ടിട്ടുള്ള മറ്റു പ്രമുഖര്‍.