ബിരിയാണി കഴിക്കാന്‍ അനുവദിച്ചില്ല: ധോണിയും ടീമംഗങ്ങളും ഹോട്ടല്‍ വിട്ടു

Posted on: September 19, 2014 9:00 pm | Last updated: September 19, 2014 at 9:01 pm
SHARE

DHONIഹൈദരാബാദ്: വീട്ടിലുണ്ടാക്കിയ ഹൈദരാബാദ് ബിരിയാണി കഴിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ ധോണിയും ടീമംഗങ്ങളും ഹോട്ടിലിലെ റൂമൊഴിഞ്ഞു. ഇന്ത്യന്‍ ഏകദിന ടീമംഗമായ അമ്പാട്ടി നായിഡുവാണ് ധോണിക്കും ചെന്നൈ ടീമംഗങ്ങള്‍ക്കും ഹൈദരാബാദ് ബിരിയാണി കൊടുത്തയച്ചത്. താരങ്ങള്‍ താമസിച്ച ഹോട്ടല്‍ ഗ്രാന്റ് കാക്കാത്തിയയിലെ ജീവനക്കാര്‍ പുറത്ത് നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ടീമംഗങ്ങള്‍ ഒന്നടക്കം ഹോട്ടല്‍ കാക്കാത്തിയയിലെ ബുക്കിംഗ് റദ്ദാക്കി അടുത്തുള്ള താജ് കൃഷ്ണയിലേക്ക് മാറുകയായിരുന്നു. ധോണിയും ടീമംഗങ്ങളും ഹോട്ടല്‍ മാറിയ വിവരമറിഞ്ഞ ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനും ബി സി സി ഐ ഒഫീഷ്യലുകളും കാക്കാത്തിയയിലെ റൂം ഉപേക്ഷിച്ച് താജ് കൃഷ്ണയിലേക്ക് മാറി.