ഗണേഷിന്റെ രാജി തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് ബാലകൃഷ്ണ പിള്ള

Posted on: September 19, 2014 8:35 pm | Last updated: September 19, 2014 at 8:35 pm
SHARE

balakrishna pillaiകോട്ടയം: കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിട്ടാണെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. ഭാര്യയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും രാജിവെച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഗണേഷ് രാജിവെച്ചത്.

മന്ത്രിസഭയിലെ മറ്റുചില അംഗങ്ങള്‍ക്കും ഗണേഷിന്റെ രാജിയില്‍ പങ്കുണ്ട്. ഒരു പാര്‍ട്ടിയുടെ മന്ത്രിയെ ചിലര്‍ ഹൈജാക്ക് ചെയ്തു. അതിന് ശേഷം അയാളെ പുറത്താക്കി. രാജി എഴുതി വാങ്ങുന്നതിന് മുമ്പ് ഘടകകക്ഷി നേതാക്കളോട് ആലോചിക്കാമായിരുന്നു എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.