കതിരൂര്‍ മനോജ് വധം: ഒരു സി പി എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Posted on: September 19, 2014 8:07 pm | Last updated: September 19, 2014 at 8:07 pm
SHARE

manojകണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു സി പി എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. മാലൂര്‍ കുണ്ടേരിപ്പൊയില്‍ സ്വദേശിയും സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പ്രഭാകരനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ ഒന്‍പതംഗ സംഘത്തില്‍ പ്രഭാകരനുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പത്തിലധികം കേസുകളില്‍ പ്രതിയാണു പ്രഭാകരന്‍. വിക്രമന്റെ മൊഴിയില്‍ നിന്നാണ് പ്രഭാകരനെ പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്. മനോജ് കൊല്ലപ്പെട്ട ഒന്നാം തീയതിക്കു ശേഷം ജോലിക്കു പോകാതിരുന്ന പ്രഭാകരന്‍, വിക്രമന്‍ കീഴടങ്ങിയതിനെ തുടര്‍ന്നു നാട്ടില്‍ നിന്നു മുങ്ങിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

പ്രധാന പ്രതി വിക്രമന്‍, വിക്രമനെ രക്ഷിക്കാന്‍ ശ്രമിച്ച സി പ്രകാശന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റ് രണ്ട് സി പി എം പ്രവര്‍ത്തകര്‍.