കോടതിക്കുള്ളില്‍ മൊബൈലില്‍ സംസാരിച്ച എസ് ഐ അറസ്റ്റില്‍

Posted on: September 19, 2014 7:57 pm | Last updated: September 19, 2014 at 7:57 pm
SHARE

court-hammerആലപ്പുഴ: കോടതിക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച എസ് ഐയെ മജിസ്‌ട്രേറ്റ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് എസ് ഐ എം കെ രാജേഷിനെയാണ് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് മുഹമ്മദ് റൈസ് അറസ്റ്റ് ചെയ്തത്.

ഒരു കേസില്‍ മൊഴി നല്‍കാന്‍ എത്തിയതായ എസ് ഐ. കോടതി മുറിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ തൊപ്പി കൊണ്ടു ഫോണ്‍ മറച്ചു പിടിച്ചു സംസാരിക്കുകയായിരുന്നു. ഇത് കണ്ട മജിസ്‌ട്രേറ്റ് ഉടനെ മൊബൈലില്‍ സംസാരിച്ച ആളെ പിടിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഒരു പൊലീസുകാരന്‍ എസ് ഐയെ മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിച്ചപ്പോള്‍ എസ് ഐയെ അറസ്റ്റ് ചെയ്തതായി കോടതി അറിയിച്ചു. തുടര്‍ന്നു മാറ്റി നിര്‍ത്തി. ഉച്ചക്കു കോടതി പിരിഞ്ഞപ്പോള്‍ ഉച്ചകഴിഞ്ഞു വീണ്ടും വിളിക്കുമെന്ന് ഓര്‍മിപ്പിച്ചു. എസ് ഐ സ്ഥലം വിടാതെ നോക്കണമെന്നു പൊലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തു.