സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡി വൈ എഫ് ഐ സമരത്തിന്

Posted on: September 19, 2014 7:47 pm | Last updated: September 19, 2014 at 7:48 pm
SHARE

dyfiകോഴിക്കോട്: നിയമന നിരോധനം പിന്‍വലിക്കുക, ജനദ്രോഹ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി സമര പരിപാടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു.

കേരളത്തില്‍ നിയമന നിരോധനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. പി എസ് സി പട്ടിക നീട്ടിയത് നിയമന നിരോധനമില്ലെന്നതിന്റെ തെളിവായാണ് മുഖ്യമന്ത്രി നിരത്തുന്നത്. നിയമന നിരോധനമില്ലെങ്കില്‍ പി എസ് സി പട്ടിക നീട്ടുകയല്ലല്ലോ നിയമനം നടത്തുകയല്ലേ വേണ്ടതെന്ന് സ്വരാജ് ചോദിച്ചു.

സമരങ്ങളുടെ മുന്നോടിയായി 26ന് രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.