ഇന്ത്യന്‍ മുസ്ലിംകളുടെ രാജ്യ സ്‌നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് മോദി

Posted on: September 19, 2014 6:58 pm | Last updated: September 19, 2014 at 8:25 pm
SHARE

modi

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിംകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃരാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ളവരാണ് ഇന്ത്യയിലെ മുസ്ലിംകള്‍ അവര്‍ അല്‍ഖാഇദയുടെ താളത്തിന് അനുസരിച്ച് തുള്ളുന്നവരല്ലെന്നും മോദി പറഞ്ഞു.

തന്റെ അമേരിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ചരിത്രപരമായി ഇന്ത്യയും അമേരിക്കയും തമ്മില്‍ ബന്ധിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ അമേരിക്കന്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ അവസാന വാരത്തിലാണ് മോദിയുടെ അമേരിക്കന്‍ പര്യടനം.