നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം കെ പി സി സി പരിശോധിക്കും: സുധീരന്‍

Posted on: September 19, 2014 6:46 pm | Last updated: September 19, 2014 at 6:47 pm
SHARE

SUDHEERANതിരുവനന്തപുരം: നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കെ പി സി സി പരിശോധിക്കുമെന്ന് പ്രസിഡന്റ് വി എം സുധീരന്‍. വെള്ളക്കരം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ചില കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷമത കാണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

നികുതി ബഹിഷ്‌ക്കരിക്കാനുള്ള സിപിഎം ആഹ്വാനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം, ഭൂനികുതി തുടങ്ങിയ നികുതികള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.