അന്താരാഷ്ട്ര ഓങ്കോളജി സമ്മേളനം

Posted on: September 19, 2014 6:35 pm | Last updated: September 19, 2014 at 6:36 pm
SHARE

IMG_9691അബുദാബി: അബുദാബി സാദിയത്തിലെ സെന്റ് റീജിസില്‍ രണ്ടാമത് അന്താരാഷ്ട്ര ഓങ്കോളജി സമ്മേളനം നടന്നു. വി പി എസ് ഗ്രൂപ്പ് എം ഡി ഡോ. ഷംസീര്‍ വയലില്‍ നേതൃത്വം നല്‍കിയ സമ്മേളനത്തിന്റെ ഉദ്ഘാടനം യു എ ഇ സാംസ്‌കാരിക യുവജനക്ഷേമ സാമൂഹിക വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ നിര്‍വഹിച്ചു. ഇന്ത്യ, കൊറിയ, യു കെ, സ്‌പെയിന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ രംഗങ്ങളിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കാന്‍സര്‍ ചികിത്സാ രംഗത്തെ പുതിയ രീതികളും വരാതിരിക്കാനായി പിന്തുടരേണ്ടുന്ന ജീവിത രീതികളും തുടക്കത്തിലേ കണ്ടെത്താനുള്ള മാര്‍ഗങ്ങളുമടക്കം 35 ഓളം വിഷയങ്ങളില്‍ സമ്മേളനം ചര്‍ച്ചകള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here