ആര്‍ എസ് സി ഹജ്ജ് വളണ്‍ണ്ടിയര്‍ കോര്‍ കര്‍മ്മ രംഗത്ത് ആറാം വര്‍ഷം

Posted on: September 19, 2014 6:15 pm | Last updated: September 19, 2014 at 6:15 pm
SHARE

HAJJ 2014ജിദ്ദ: ലോകത്തിന്റെ നാനാഭാഗത്തു നിന്ന് അല്ലാഹുവിന്റെ അഥിതികളായി ഹജ്ജിനും സിയാറത്തിനുമെത്തുന്ന തീര്‍ത്ഥാടകരെ സാഹായിക്കുന്നതിനും അവര്‍ക്കുവേണ്ടി സേവനം ചെയ്യുന്നതിനും ഈ വര്‍ഷവും രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഹജ്ജ് വളണ്ടിയര്‍ കോര്‍ സര്‍വ്വ സജ്ജമായി രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..

വളരെക്കാലത്തെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും പൂര്‍ത്തീകരണമായി പുണ്യ ഭൂമിയില്‍ നാഥന്റെ ഗേഹത്തിലെത്തുന്നവര്‍ക്ക് തിരക്കും അവശതയും കൂട്ടംതെറ്റലും വരുത്തിവെക്കുന്ന ദയനീയതയില്‍ നിന്ന് രക്ഷ നല്‍കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഓരോ വര്‍ഷവും എച്ച് വി സി സേവനം നല്‍കുന്നത്. മക്കയിലെയും പരിസരങ്ങളിലെയും ആര്‍ എസ് സി പ്രവര്‍ത്തകരെ മാത്രം ഉപയോഗപ്പെടുത്തി കാലങ്ങളായി നടത്തി വന്നിരുന്ന ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സ്വഭാവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷം പിന്നിടുകയാണ്.

ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്താന്‍ തുടങ്ങിയത് മുതല്‍ നാട്ടിലേക്ക് മടങ്ങുന്നത് വരെ മക്കയിലും മദീനയിലും പൊതുവിലും ദുല്‍ഹജ്ജ് എട്ട് മുതല്‍ 13 വരെ അറഫ, മുസ്ദലിഫ, മിന, ജംറാ പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും ആര്‍ എസ് സി യുടെ എച്ച് വി സി സേവനം ലഭ്യമാണ്. ശാസ്ത്രീയമായ പ്രായോഗിക പരിശീലനം ലഭിച്ചവരും വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ളവരുമായ ഐ ടീം അംഗങ്ങളാവും ഈപ്രാവശ്യം ഹജ്ജ് വളണ്ടിയര്‍ കോറിന്റെ സവിശേഷത

മുനീര്‍കൊടുങ്ങല്ലൂര്‍ കണ്‍വീനറായ ആര്‍.എസ്.സി കെയര്‍ &ഷെയറിനു കീഴില്‍ ശബീര്‍ മാറഞ്ചേരി കോര്‍ഡിനേറ്ററായി നിലവില്‍ വന്ന ഒമ്പതംഗ പ്രത്യേക സമിതിയാണ് ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്,

വാര്‍ത്താ സമ്മേളനത്തില്‍ മുനീര്‍കൊടുങ്ങല്ലൂര്‍ (കെയര്‍&ഷെയര്‍ കണ്‍വീനര്‍-ആര്‍.എസ്.സി സൗദി നാഷണല്‍), ഖലീല്‍ റഹ്മാന്‍ കൊളപ്പുറം, അബ്ദുന്നാസ്വിര്‍ അന്‍വരി ക്ലാരി, ശരീഫ്മാസ്റ്റര്‍ വെളിമുക്ക്, സുജീര്‍ പുത്തന്‍പള്ളി, യാസിര്‍ അറഫാത്ത് എന്നിവര്‍ സംബന്ധിച്ചു. എച്ച്.വി.സി സംബന്ധമായ വിഷയങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പറുകള്‍:+966 536389746, +966 566681572.