ചേരാനെല്ലൂരില്‍ യുവതിയെ മര്‍ദിച്ച സംഭവം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Posted on: September 19, 2014 2:21 pm | Last updated: September 19, 2014 at 2:21 pm
SHARE

high courtകൊച്ചി: ചേരാനല്ലൂരില്‍ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നടപടി ആവശ്യപ്പെട്ടിട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
യുവതിയെ പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഐജി ഉറപ്പുനല്‍കിയതായി സമരസമിതി വ്യക്തമാക്കിയിരുന്നു.സംയുകത സമരസമിതി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.