ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റി വായിച്ചു: അവതാരകന്റെ പണി പോയി

Posted on: September 19, 2014 1:31 pm | Last updated: September 19, 2014 at 1:50 pm
SHARE

jinping-main1

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് പ്രസിഡന്റിന്റെ പേര് ദൂരദര്‍ശന്‍ വാര്‍ത്തയില്‍ പതിനൊന്ന് ജിന്‍പിങായി. തെറ്റായി വാര്‍ത്ത വായിച്ച വാര്‍ത്ത അവതാരകനെ ദൂരദര്‍ശന്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അവാതാരകന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. xi എന്ന വാക്ക് റോമന്‍ ലിപി പ്രകാരമുള്ള 11 എന്ന് തെറ്റിദ്ധരിച്ചാണ് ഷീ ജിന്‍പിങിനെ അവതാരകന്‍ പതിനൊന്ന് ജിന്‍പെങെന്ന് വായിച്ചത്. ഇന്നലെ രാത്രി വാര്‍ത്ത ബുള്ളറ്റിനിടെയാണ് ചൈനയെ ”അപമാനിച്ച” തെറ്റ് അവതാരികയുടെ ഭാഗത്തുനിന്നുണ്ടായത്.