ആന്ധ്രപ്രദേശ് മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായി ഇ ശ്രീധരന്‍

Posted on: September 19, 2014 11:00 am | Last updated: September 20, 2014 at 12:22 am
SHARE

sreedharanഹൈദരാബാദ്: ആന്ധ്രാപ്രദേശ് മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായി ഡല്‍ഹി മെട്രോയുടെ മുന്‍ എം.ഡിയായ ഇ.ശ്രീധരനെ നിയമിച്ചു. ഇതു സംബന്ധിച്ച പ്രാരംഭഘട്ട നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായാണ് സൂചന. ആന്ധ്രയിലെ വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവിടങ്ങളിലൂടെയാണ് മെട്രോ കടന്നുപോകുന്നത്.1.5 ലക്ഷം രൂപയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ശ്രീധരന് നല്‍കുകയെന്ന് മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാംബശിവ റാവു പറഞ്ഞു.
പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇ.ശ്രീധരന്‍ സെപ്തംബര്‍
ആദ്യം മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ശ്രീധരന്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായത്.