Connect with us

National

മാന്‍ഡലിന്‍ വിദഗ്ദന്‍ യു ശ്രീനിവാസ് അന്തരിച്ചു

Published

|

Last Updated

ചെന്നൈ: പ്രസിദ്ധ മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസ് അന്തരിച്ചു. കരള്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലാരുന്നു. ചെന്നൈയില്‍വെച്ചാണ് അന്ത്യം സംഭവിച്ചത്. ആന്ധ്രപ്രദേശിലെ പാലകോലില്‍ ജനിച്ച യു ശ്രീനിവാസ് ആറാമത്തെ വയസ് മുതല്‍ മാന്‍ഡലിന്‍ പഠിച്ച് തുടങ്ങി. ആറാമത്തെ വയസില്‍ പിതാവിന്റെ മാന്‍ഡലിന്‍ ഉപയോഗിച്ച് പഠിച്ച് തുടങ്ങിയ ശ്രീനിവാസ് 1978ലാണ് ആദ്യ പൊതു സംഗീതാവതരണം നടത്തിയത്. തുടര്‍ന്ന് മദ്രാസ് സംഗീതോത്സവത്തിലും ബെര്‍ലിനെ ജാസ് ഫെസ്റ്റിലും സംഗീതം അവതരിപ്പിച്ചു. തുടര്‍ന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സംഗീതാവതരണം നടത്തി. പരമ്പരാഗത ശൈലിയോടൊപ്പം ശ്രീനിവാസ് ഇലക്്‌ട്രോണിക് മാന്‍ഡലിനും ഉപയോഗിച്ചു. ഗിത്താറിസ്റ്റായ ജോണ്‍ മക്ലൂഗ്ഹ്ലിന്‍, മൈക്കല്‍ ബ്രൂക്ക്, ട്രെയ് ഗുന്‍, നിഗല്‍ കെന്നെഡി, മൈക്കല്‍ നൈമാന്‍, ഹരിപ്രസാദ് ചൗരസ്യ, സക്കീര്‍ ഹുസൈന്‍ എന്നിവരോടൊപ്പം സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പ്രസിദ്ധ മാന്‍ഡലിന്‍ വാദകന്‍ യു രാജേഷ് സഹോദരനാണ്.

Latest