ചൈനയുടെ ടെന്നീസ് താരം നാലി വിരമിച്ചു

Posted on: September 19, 2014 10:00 am | Last updated: September 20, 2014 at 12:22 am
SHARE

_77682883_022823160linaബീജിംഗ്: ചൈനീസ് താരം നാ ലി ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞു. തുടര്‍ച്ചയായ പരിക്കാണ് വിരമിക്കലിന് കാരണമായതെന്ന് നാലി പറഞ്ഞു. രണ്ട് തവണ ചൈനക്ക് ടെന്നീസ് ഗ്രാന്‍ഡ്‌സഌം കിരീടം നേടിക്കൊടുത്ത നാ ലി 2011ല്‍ ഫ്രഞ്ച് ഓപണ്‍ നേടിയതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. കഴിഞ്ഞ ജനുവരിയില്‍ ആസ്‌ട്രേലിയന്‍ ഓപണില്‍ കിരീടം നേടിയെങ്കിലും തുടര്‍ന്ന് മികവ് പുലര്‍ത്താനായിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് യു.എസ് ഓപണ്‍ അടക്കം പ്രധാന ടൂര്‍ണമെന്റുകളില്‍നിന്ന് ലീക്ക് പിന്മാറേണ്ടിയും വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here