ബാലികമാരെ പീഡിപ്പിച്ച യുവാവിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Posted on: September 19, 2014 9:46 am | Last updated: September 19, 2014 at 9:46 am
SHARE

മഞ്ചേരി: സഹോദരീ പുത്രിയെയും ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെയും ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി. തിരുവനന്തപുരം ഭീമാപള്ളി അത്താവീട്ടില്‍ മുഹമ്മദ് ഷാഫി (33)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2014 ഏപ്രില്‍ 19ന് കാരക്കുന്നിലെ വാടക വീട്ടില്‍ വെച്ചാണ് സംഭവം. 15കാരിയായ കുട്ടിയുടെ മാതാവും പ്രതിയുടെ ഭാര്യയുമായ യുവതി മലപ്പുറത്ത് പ്രസവ ശുശ്രൂഷക്ക് പോയ സമയത്തായിരുന്നു പീഡനം. പിന്നീട് രണ്ടുതവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് സഹോദരിയുടെ 16കാരിയായ മകള്‍ തനിക്കും ഇത്തരം ദുരനുഭവം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തിയത്. മറ്റൊരു വിവാഹം കഴിച്ചുപോയ സഹോദരി ആദ്യ ഭര്‍ത്താവിലുള്ള മകളെ ഷാഫിയെ ഏല്‍പ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി മാനഹാനിയെ തുടര്‍ന്ന് കിണറ്റില്‍ ചാടിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടികളെ വേങ്ങര റോസ് മാനര്‍ ഷോര്‍ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തി കുട്ടികളുടെ മൊഴിയെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു.