അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നാളെ

Posted on: September 19, 2014 9:41 am | Last updated: September 19, 2014 at 9:41 am
SHARE

കല്‍പ്പറ്റ: ജില്ലയിലെ ക്ലസ്റ്റര്‍തല അധ്യാപക ശാക്തീകരണ പരിപാടി നാളെ (സെപ്റ്റംബര്‍ 20) രാവിലെ 10 ന് വിവിധ സെന്ററുകളില്‍ നടക്കും. വൈത്തിരി സബ്ജില്ലയിലെ 1, 2 ക്ലാസ്സുകളിലെ അധ്യാപകര്‍ ജി.എല്‍.പി.എസ്. കല്‍പ്പറ്റയിലും 3, 4 എല്‍.പി. അറബിക് അധ്യാപകര്‍ ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റ, യൂ.പി. വിഭാഗം സോഷ്യല്‍ സയന്‍സ്, കണക്ക് അധ്യാപകര്‍ ജി.യൂ.പി.എസ്. പിണങ്ങോട്, യൂപി വിഭാഗം മലയാളം, ഇംഗ്ലീഷ്, ഹിന്ദി അധ്യാപകര്‍ ജി.യൂ.പി.എസ് കമ്പളക്കാടും നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണം.ബത്തേരി സബ്ജില്ലയിലെ അമ്പലവയല്‍, മുട്ടില്‍, മീനങ്ങാടി പഞ്ചായത്തുകളിലെ എല്‍പി വിഭാഗം അധ്യാപകര്‍ ജി.എല്‍.പി.സ്‌കൂള്‍ മീനങ്ങാടിയിലും നെ•േനി, നൂല്‍പ്പുഴ, സു.ബത്തേരി പഞ്ചായത്തുകളിലുള്ളവര്‍ ഗവ.എല്‍.പി.സ്‌കൂള്‍ കൈപ്പഞ്ചേരിയിലും മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലുള്ളവര്‍ സെന്റ്‌ജോര്‍ജ്ജ് യൂ.പി.സ്‌കൂള്‍ പുല്‍പ്പള്ളിയിലും യൂപി വിഭാഗം അടിസ്ഥാനശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് എല്‍.പി ആന്റ് യൂ.പി. ബി.ആര്‍.സി. ബത്തേരിയിലും ഗവ. യൂപി സ്‌കൂള്‍ ബീനാച്ചിയിലും നടക്കുന്ന ക്ലസ്റ്ററുകളില്‍ പങ്കെടുക്കണം.
മാനന്തവാടി സബ്ജില്ലയിലെ 1, 2 ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി പഞ്ചായത്തുകളിലെ അധ്യാപകര്‍ സെന്റ് മാര്‍ട്ടിന്‍ എല്‍.പി. സ്‌കൂള്‍ ഒണ്ടയങ്ങാടിയിലും 3, 4 ക്ലാസ്സുകളിലെ തവിഞ്ഞാല്‍, തിരുനെല്ലി, മാനന്തവാടി പഞ്ചായത്തുകളിലെ അധ്യാപകര്‍ ബി.ആര്‍.സി. മാനന്തവാടിയിലും 1, 2, 3, 4 ക്ലാസ്സുകളിലുള്ള വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ അധ്യാപകര്‍ ജി.എല്‍.പി.എസ്. പീച്ചങ്ങോടും 1, 2, 3, 4 ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന പനമരം, എടവക എഞ്ചായത്തുകളിലെ അധ്യാപകര്‍ ജി.എല്‍.പി.എസ്. പനമരത്തും യൂപി വിഭാഗം സോഷ്യല്‍, സയന്‍സ്, കണക്ക് അധ്യാപകര്‍ ജി.എല്‍.പി.എസ്. കല്ലൂരിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലുള്ളവര്‍ ജി.എല്‍.പി.എസ്. കൈതക്കലിലുമുള്ള ക്ലസ്റ്ററുകളില്‍ പങ്കെടുക്കണം.
യൂ.പി. വിഭാഗം ഉറുദു, സംസ്‌കൃതം എന്നിവയുടെ പരിശിലനം ജി.എല്‍.പി.എസ്. പനമരത്ത് നടക്കുമെന്നും എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.