Connect with us

Wayanad

ആനക്കൊമ്പ് കേസ്: തെളിവെടുപ്പ് നടത്തി

Published

|

Last Updated

മാനന്തവാടി: വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ പ്രതികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. കാട്ടിക്കുളം കാളിക്കൊല്ലി ഗോപാലന്‍, കാവുമന്ദം സ്വദേശി വെള്ളന്‍ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ഇവരെ ബുധനാഴ്ചയാണ് കസ്റ്റഡില്‍ വാങ്ങിയത്. മസ്തിഷ്‌കം കണ്ടെത്തിയ വനത്തില്‍ നിന്നാണ് ആനകൊമ്പ് ലഭിച്ചതെന്ന് ഗോപാലന്‍ തിരിച്ചറിഞ്ഞു.
കൊമ്പു സൂക്ഷിച്ച കേളു വൈദ്യരുടെ തോട്ടവും ഗോപാലന്‍ അന്വേഷണ സംഘത്തിന് കാണിച്ചു. ബൈക്കിലെത്തിയ പൊലീസ് ഫോറന്‍സിക് ഡ്രൈവര്‍ ജംഷീറും, വെള്ളനും ചേര്‍ന്നാണ് കൊമ്പ് കൊണ്ടുപോയതെന്ന് ഗോപാലന്‍ മൊഴിനല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 14ന് കല്‍പ്പറ്റയില്‍ നിന്നാണ് ആനക്കൊമ്പ് പിടികൂടിയത്.
സംഭവത്തില്‍ മലപ്പുറം സ്വദേശികളായ ദമ്പതികളും സഹായിയും പിടിയിലായിരുന്നു. ജംഷീറും അജ്‌നാസും കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മസ്തിക്ഷത്തിത്തേയും കൊമ്പിന്റേയുംശാസ്ത്രീയമായ പരിശോധന ഫലം പുറത്ത് വന്നാല്‍ മാത്രമമേ കാളിക്കൊല്ലിയില്‍ കണ്ടെത്തിയ ആനയുടെ കൊമ്പാണോ ഇത് എന്ന് തിരിച്ചറിയാന്‍ കഴിയൂ. ഇത് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ പരിശോധന നടത്തി വരികയാണ്.

Latest