അന്‍വാറുല്‍ ഉലൂം സ്റ്റുഡന്റ്‌സ് പാര്‍ലിമെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു

Posted on: September 19, 2014 9:39 am | Last updated: September 19, 2014 at 9:39 am
SHARE

ഹസനിയ്യ നഗര്‍: മത, സാമൂഹിക, സംസ്‌കാരിക മേഖലകളില്‍ വിദ്യാര്‍ഥികളുടെ നാനോന്മുഖമായ പുരോഗതിയും ഉന്നത പരിജ്ഞാനം നേടുവാനായും സങ്കീര്‍ണ്ണതകളെ വിപുലമായ ചര്‍ച്ചകളിലൂടെ ലളിതവത്കരിക്കാനും വേണ്ടി ജാമിഅ ഹസനയ്യി വിദ്യാര്‍ഥി സംഘടന അന്‍വാറുല്‍ ഉലൂം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ( എ യു എസ് എ) നേതൃത്വത്തില്‍ നടന്നു വരുന്ന സ്റ്റുഡന്റ്‌സ് പാര്‍ലിമെന്റിന്റെ പതിനെട്ടാം ലോക് സഭ ഒന്നാം പാര്‍ലിമെന്റ് ഉദ്ഘാടന സമ്മേളനം ഹസനിയ്യ രാഷ്ടത്തിന്റെ മുന്‍പ്രധാനമന്ത്രി തൗഫീഖ് അല്‍ഹസനി ജൈനിമേട് ഉദ്ഘാടനം ചെയ്തു.
അശ്ലീലതകള്‍ വിളയാടുന്ന ഔദ്യോഗിക പാര്‍ലിമെന്റ് ആവരുതെന്നും ലോകരാഷ്ട്രങ്ങള്‍ക്ക് തികച്ചും മാതൃകായോഗ്യമായ പാര്‍ലിമെന്റാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിഖ്ഹ്, നഹ് വ്, ബയാന്‍, മന്‍ത്വിഖ്, ഉസൂല്‍, തഫ്‌സീര്‍, ഹദീസ്, അഖീദ, താരീഖ്, തസ് വ്വുഫ്, ലുഗത്ത്, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലായി ഖമറുദ്ദീന്‍ കടമ്പഴിപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്ഥാനമേറ്റു.
പാര്‍ലിമെന്റ് സമ്മേളനത്തിന് 21ന് തുടക്കം കുറിക്കും, തുടര്‍ന്ന് നടന്ന ചടങ്ങില്‍പാര്‍ലിമെന്റ് സ്പീക്കര്‍ സലിം ചിറ്റിലഞ്ചേരി അധ്യക്ഷത വഹിച്ചു.
രാഷ്ടപതിയുടെ പ്രതിനിധി ഉവൈസ് തൃശൂര്‍ നയപ്രഖ്യാപനം നടത്തി, മുന്‍മന്ത്രി സിദ്ദീഖ് അല്‍ഹസനി മേപ്പറമ്പ്, പ്രധാനമന്ത്രി ഖമറുദ്ദീന്‍ കടമ്പഴിപ്പുറം, പ്രതിപക്ഷനേതാവ് സാബിത്ത് പള്ളിക്കുന്ന്, വിശിഷ്ടാതിഥി ശാഫി ബുഖാരി കൊണ്ടോട്ടി പ്രസംഗിച്ചു. പാര്‍ലിമെന്റ് സെക്രട്ടറി ശരീഫ് മാഞ്ഞാമ്പ്ര സ്വാഗതവും അസിസ്റ്റന്റ് ഹാഫിസ് സിദ്ദീഖ് പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.