Connect with us

Palakkad

കോട്ടോപ്പാടത്തെ ലീഗിലെ വിഭാഗീയത; നാല് പഞ്ചായത്തംഗങ്ങള്‍ക്ക് മര്‍ദ്ദനമേറ്റു

Published

|

Last Updated

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ വിഭാഗയീത കൈയാങ്കളിയിലെത്തി. ഇന്നലെ ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തിന് വാഹനത്തില്‍ വരുകയായിരുന്ന പഞ്ചായത്തംഗങ്ങളായ കാസിം കുന്നത്ത്, വളവന്‍ചിറ വാസു, എം പി റൈഹാനത്ത്, കെ എം സ്വാലിഹ ടീച്ചര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
യു ഡി എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ നിലവിലെ പ്രസിഡന്റ് തെക്കന്‍ അസ്മാബിക്കെതിരെ യു ഡി എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസം 25ന് ചര്‍ച്ചക്കെടുക്കാനിരിക്കെയാണ് വിഭാഗീയത തമ്മില്‍ തല്ലില്‍ കലാശിച്ചത്. മുസ്‌ലിംലീഗിലെ വിഭാഗീയത രൂക്ഷമായ പഞ്ചായത്ത് ഭരണ സമിതിയില്‍ യു.ഡി എഫിന് ആകെയുളള 22 പേരില്‍ 15 അംഗങ്ങളുടെ പിന്‍തുണയാണുളളത്. ഇതില്‍ കോണ്‍ഗ്രസിന് 5ഉം മുസ് ലിംലീഗന് 3 സ്വതന്ത്രരടക്കം 10 അംഗങ്ങളുമാണുളളത്.
ധാരണയനുസരിച്ച് പ്രസിഡന്റ് പദവി ഇരുവിഭാഗത്തിനുമായി 3ഉം 2ഉം വര്‍ഷമായി നിജപ്പെടുത്തിയിരുന്നു. നിലവിലെ പ്രസിഡന്റ് 3 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും പദവി കൈമാറാത്തതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്.
ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നേരിട്ട് ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമായില്ല. 25ന് അവിശ്വാസം ചര്‍ച്ചക്കെടുക്കാനാണ് തീരുമാനമായിട്ടുളളത്. കോണ്‍ഗ്രസിന്റെ 5 അംഗങ്ങളുള്‍പ്പെടെ 10പേരാണ് അവിശ്വാസത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനിടെ ഇന്നലെ ഭരണസമിതി യോഗം തീരുമാനിക്കുകയും യോഗതതിന് വരുകയായിരുന്ന ഒരു വി‘ാഗത്തിലെ 4 അംഗങ്ങളെയാണ് വഴി മധ്യേമര്‍ദ്ദിച്ചതെന്നാണ് പരാതി.
മര്‍ദ്ദനമേറ്റ കാസിം കുന്നത്ത് നിയോജക മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി കൂടിയാണ്. അവിശ്വാസ പ്രമേയം വിജയിക്കുമെന്ന ഭീതിയാണ് അക്രമത്തിന് പിന്നിലെന്ന് മര്‍ദ്ദനമേറ്റ പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു.
മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ മുസ്‌ലിംലീഗ് നേതാവാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ആരോപണം ശക്തമാണ്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസ് രജിസറ്റര്‍ ചെയ്തു.
പഞ്ചായത്തംഗങ്ങളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ അറിയിച്ചു.
ജനാധിപത്യത്തിന് നിരക്കാത്ത ഇത്തരം അക്രമ സം‘വങ്ങള്‍ തികച്ചും അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ രമേഷ്, ബോര്‍ഡ് വൈസ് വൈസ് പ്രസിഡന്റ് ഉമ്മര്‍ മനച്ചിതൊടിയും പറഞ്ഞു.

Latest