Connect with us

Palakkad

പുതുപ്പള്ളിത്തെരുവിലെ അറവുശാല മാറ്റുമെന്ന് നഗരസഭ

Published

|

Last Updated

പാലക്കാട്: ജനസാന്ദ്രതയേറിയ പുതുപ്പള്ളിത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന അറവുശാല മാറ്റിസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇതുസംബന്ധിച്ച് മുസ്്‌ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ടി എ അബ്ദുല്‍അസീസ് അവതരിപ്പിച്ച പ്രമേയത്തെ ഭൂരിഭാഗം അംഗങ്ങളും അംഗീകരിച്ചു. അറവുശാലക്ക് സമീപത്തെ പതിനായിരത്തോളം ജനങ്ങള്‍ ക്യാന്‍സറുള്‍പ്പെടെ മാരകമായ രോഗഭീഷണിയിലാണ്. അറവുശാലയിലെ മാലിന്യങ്ങള്‍ പലപ്പോഴും റോഡരികിലുംമറ്റുമായാണ് തള്ളുന്നത്. ശുചീകരണത്തിനായി തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെങ്കിലും മാലിന്യംതള്ളുന്നത് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ജനസാന്ദ്രതകുറഞ്ഞ മേഖലയിലേക്ക് അറവുശാല മാറ്റിസ്ഥാപിക്കാന്‍ നടപടി വേണം. ഇതിനായി മാസ്റ്റര്‍ പ്ലാനുണ്ടാക്കി നവീകരണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സില്‍ക്കിനെ ഏല്‍പ്പിച്ച ഒരുകോടിയോളം രൂപ തിരിച്ചുപിടിക്കണമെന്നും പ്രമേയംആവശ്യപ്പെട്ടു. ഒക്ടോബര്‍ രണ്ട് മുതല്‍ 9 വരെയുള്ള ഒരാഴ്ചക്കാലം കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരുമടങ്ങു സംഘം 52 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തിലെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് ഉടന്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എം സഹീദ, ടിഎ അബ്ദുല്‍അസീസ്, സി കൃഷ്ണകുമാര്‍, എന്‍ ശിവരാജന്‍, കുമാരി, എ ഇ ഇസ്മയില്‍, അഷ്‌ക്കര്‍, ഓമന, ഫിലോമിന, വി.എ നാസര്‍ ജി സഹദേവന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest