ആര്‍ എം ടി യു ജില്ലാ സമ്മേളനം 21ന്

Posted on: September 19, 2014 9:34 am | Last updated: September 19, 2014 at 9:34 am
SHARE

വടകര: ആര്‍ എം പിയുടെ തൊഴിലാളി സംഘടനയായ ആര്‍ എം ടി യു മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനം ഈ മാസം 21ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആര്‍ എം പിയുടെ പോഷക സംഘടന എന്ന നിലയില്‍ തുടക്കത്തില്‍ ഒഞ്ചിയം ഏരിയയില്‍ മാത്രം നിലനിന്ന ആര്‍ എം ടി യുവിന് ഇപ്പോള്‍ ജില്ലയില്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡിസംബറില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യം തുറന്നു കാട്ടിയുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
21ന് കാലത്ത് 9.30ന് ഓര്‍ക്കാട്ടേരി എല്‍ പി സ്‌കൂളില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. പ്രതിനിധി സമ്മേളനം എന്‍ ടി യു ഐ ദേശീയ ട്രഷറര്‍ എം രാജന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് ഓര്‍ക്കാട്ടേരി ഗാന്ധി പ്രതിമക്ക് സമീപത്ത് നിന്നാരംഭിക്കുന്ന പ്രകടനം കച്ചേരി മൈതാനിയിലെ ടി പി ചന്ദ്രശേഖരന്‍ നഗറില്‍ സമാപിക്കും.
പൊതുസമ്മേളനം എം സി പി ഐ കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ പി ഭാസ്‌കരന്‍ ഏരിയാ സെക്രട്ടറി ശ്രീജിത്ത് ഒഞ്ചിയം, എം പി ദാമോദര്‍, ടി പി ബാബു, സദാനന്ദന്‍, പി മനോജന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here