ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; കൊയിലാണ്ടി നഗരത്തില്‍ യാത്രക്കാര്‍ വലയുന്നു

Posted on: September 19, 2014 9:34 am | Last updated: September 19, 2014 at 9:34 am
SHARE

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ വലയുന്നു. മാസങ്ങളായി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന്റെ തെക്ക് ഭാഗത്താണ് കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ക്ക് വേണ്ടി യാത്രക്കാര്‍ കാത്തുനില്‍ക്കാറുള്ളത്.
മേല്‍പ്പാലം വന്നതോടെയുള്ള അധികൃതരുടെ പുതിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് കാത്തിരിപ്പ് കേന്ദ്രം ഇവിടേക്ക് മാറ്റിയത്. എന്നാല്‍ ദിനംപ്രതി നൂറ് കണക്കിന് ബസുകളാണ് കോഴിക്കോട് ഭാഗത്തേക്കായി ഇവിടെ തടിച്ചുകൂടുന്നത്. സ്ഥിരമായ ബസ് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാല്‍ ഇത്രയേറെ യാത്രക്കാര്‍ മഴയും വെയിലും കൊണ്ടാണ് കാത്തിരിപ്പ് തുടരുന്നത്. യാത്രക്കാരുടെ ദുരിതം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.