കുറ്റിയാടി നീര പ്ലാന്റ് ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

Posted on: September 19, 2014 9:33 am | Last updated: September 19, 2014 at 9:33 am
SHARE

കുറ്റിയാടി: കുറ്റിയാടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി നീരാ പ്ലാന്റ് ശിലാസ്ഥാപനം നാളെ വൈകീട്ട് മൂന്നിന് മുള്ളന്‍കുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിക്കും. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയും നീര വിതരണം ഇ കെ വിജയന്‍ എം എല്‍ എയും നീര ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം കെ കെ ലതിക എം എല്‍ എയും നിര്‍വഹിക്കും. സി കെ നാണു എം എല്‍ എ ലോഗോ പ്രകാശനം ചെയ്യും.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ജോസ് പ്രഭാഷണം നടത്തും. നീര ശേഖരിക്കാനുള്ള പരിശീലനം കുണ്ടുതോട്ടിലും നരിപ്പറ്റയിലുള്ള കേന്ദ്രങ്ങളിലും നടന്നുവരുന്നു. മരുതോങ്കരയില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് ഒരു കോടി രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നാല് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. ഫെഡറേഷന്റെ കീഴിലുള്ള 24 സംഘങ്ങള്‍ക്ക് പുറമെ പുതിയ സംഘങ്ങള്‍ക്കും രൂപം നല്‍കിവരുന്നു. കുറ്റിയാടി നീര എന്ന പേരിലറിയപ്പെടുന്ന കമ്പനിക്ക് 15 ഡയറക്ടര്‍മാരാണുള്ളത്. 18 ഫെഡറേഷനുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. നീര പാനീയം, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, പാം ഷുഗര്‍, ജാം, ശര്‍ക്കര തുടങ്ങിയവയുടെ ഉത്പാദനമാണ് ഒന്നാം ഘട്ടത്തില്‍ ആരംഭിക്കുക. നാളികേര ഡ്രൈ പൗഡര്‍, കോക്കനട്ട് ചിപ്‌സ്, ചോക്ക്‌ലേറ്റ്, കോക്കനട്ട് മില്‍ക്ക് തുടങ്ങിയവയും വിപണിയിലിറക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ മത്തത്ത് ബാബു, കണ്‍വീനര്‍ കെ സി ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ കോരങ്കോട് മൊയ്തു, ഡയറക്ടര്‍മാരായ കെ സി സൈനുദ്ദീന്‍, പി പി അശോകന്‍ മാസ്റ്റര്‍, കെ ലോകനാഥന്‍, കെ പി രാജന്‍ കരിങ്ങാട്, എം കെ ഭാസ്‌കരന്‍ പങ്കെടുത്തു.