Connect with us

International

സ്‌കോട്ട്‌ലാന്റ് ബ്രിട്ടനൊപ്പം തുടരണമെന്ന് ജനഹിതം

Published

|

Last Updated

എഡിന്‍ബറ: യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രരാജ്യമാകണോ എന്ന കാര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ഹിതപരിശോധനയുടെ ഫല പുറത്തുവന്നപ്പോള്‍ ഐക്യവാദികള്‍ക്ക് ജയം. 31 കൗണ്‍സിലുകളില്‍ 27ഉം ബ്രിട്ടനെ പിന്തുണച്ചു. സ്‌കോട്ടലാന്റ് സ്വതന്ത്ര്യമാക്കണമെന്ന് വോട്ടുചെയ്ത് നാല് കൗണ്‍സിലുകള്‍ മാത്രമാണ്. ഹിതപരിശോധനയില്‍ ഭൂരിഭാഗംപേരും വോട്ട്‌ചെയ്തതായാണ് റിപ്പോര്‍ട്ട്.

മൂന്ന് നൂറ്റാണ്ടുകാലം ബ്രിട്ടന്റെ ഭാഗമായിരുന്ന സ്‌കോട്ടലാന്റ് സ്വതന്ത്ര്യ രാജ്യമാകുമോ എന്നറിയാനുള്ള ഹിതപരിശോധനയാണ് നടന്നത്. ഇന്നലെ നടന്ന അഭിപ്രായ സര്‍വേയില്‍ ഭൂരിഭാഗംപേരും ഐക്യ ബ്രിട്ടനെയാണ് പിന്തുണച്ചത്.

1707ല്‍ ആണു സ്‌കോട്ട്‌ലാന്‍ഡും ഇംഗ്ലണ്ടും ലയിച്ചു ഗ്രേറ്റ് ബ്രിട്ടനായത്.

Latest