Connect with us

Science

ബഹിരാകാശ യാത്രക്ക് നാസ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നു

Published

|

Last Updated

nasaവാഷിംഗ്ടണ്‍: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാന്‍ നാസ സ്വകാര്യ കമ്പനികളുമായി കൈ കോര്‍ക്കുന്നു. ബോയിംഗ്, സ്‌പേസ് എക്‌സ് എന്നീ കമ്പനികളുമായി നാസ ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ബോയിംഗുമായി 420 കോടി ഡോളറിന്റേയും സ്‌പേസ് എക്‌സുമായി 260 കോടി ഡോളറിന്റേയും കരാറിലാണ് നാസ ഏര്‍പ്പെട്ടിരിക്കുന്നത്.

തങ്ങളുടെ സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ അമേരിക്ക 2011ല്‍ അവസാനിപ്പിച്ചിരുന്നു. അതിന് ശേഷം ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്ക് റഷ്യന്‍ സ്‌പേസ് ഏജന്‍സിയെ ആണ് അമേരിക്ക ആശ്രയിച്ചിരുന്നത്.  ബോയിംഗിന്റെ സി എസ് ടി 100, സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ എന്നീ പേടകങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് 2017ല്‍ തുടക്കമാവും.