അമിത ശബ്ദം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും

Posted on: September 18, 2014 10:20 pm | Last updated: September 18, 2014 at 10:28 pm
SHARE

sound pollutionവലിയ ശബ്ദ മലിനീകരണത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. വാഹനങ്ങളുടെ ഹോണും, മൈക്ക് എനൗണ്‍സ്‌മെന്റുകളും അടക്കം ശബ്ദ മുഖരിതമാണ് നമ്മുടെ പരിസരം. ശബ്ദ മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രക്ത സമ്മര്‍ദ്ദം, പ്രമേഹം, ആസ്തമ, തുടങ്ങിയ അസുഖങ്ങള്‍ കൂടാന്‍ ശബ്ദ മലിനീകരണം കാരണമാവും. തലചുറ്റല്‍, ഉറക്കമില്ലായ്മ, പഠിക്കാന്‍ കഴിയാത്ത അവസ്ഥ, വൈദഗ്ധ്യമുള്ള ജോലികള്‍ ചെയ്യാനാകാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ശബ്ദ മലിനീകരണം കാരണമാവും.

ശ്ബ്ദ മലിനീകരണം നിയന്ത്രിക്കുക എന്നതാണ് മലിനീകരണം കുറക്കാനുള്ള പ്രധാന വഴി. വികസിത രാജ്യങ്ങളില്‍ ശ്ബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന് കര്‍ശന നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇവിടങ്ങളില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കാന്‍ പാടുള്ളു. അതുപോലെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

എയര്‍ഹോണുകളടക്കം ഗുരുതര ശബ്ദ മലിനീകരണം സൃഷ്ടിച്ചിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലും ശബ്ദ മലിനീകരണത്തിനെതിരെ കര്‍ശന നടപടികള്‍ കൂടിയേ തീരൂ.