വയസ് അഞ്ച്; ഉയരം അഞ്ച് അടി ഏഴ് ഇഞ്ച്

Posted on: September 18, 2014 7:38 pm | Last updated: September 18, 2014 at 7:39 pm
SHARE

karan hightഅഞ്ചാം വയസില്‍ അഞ്ചടി ഏഴ് ഇഞ്ച് ഉയരവുമായി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിരിക്കുകയാണ് മീററ്റ് സ്വദേശി കരണ്‍ സിംഗ്. എല്‍ കെ ജിയില്‍ പഠിക്കുമ്പോള്‍ തന്നെ കരണിന് അഞ്ചടി ഉയരമുണ്ടായിരുന്നെത്രെ. കരണിന്റെ ഉയരം കണ്ട് അന്നത്തെ സഹപാഠികള്‍ ഭയന്ന് പിറകോട്ട് പോകുമായിരുന്നെന്ന് കരണിന്റെ പിതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

കരണിന്റെ മാതാവ് ശ്വേത്‌ലാന സിംഗും ഒരു ഉയരക്കാരിയാണ്. എഴ് അടി രണ്ടിഞ്ച് ഉയരമുള്ള ശ്വേത്‌ലാന 2012വരെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു ശ്വേത്‌ലാന. എട്ട് അടി രണ്ടിഞ്ച് ഉയരമുള്ള പശ്ചിമ ബംഗാള്‍ സ്വദേശിനി സിദ്ധീഖ് പരവീണാണ് നിലവില്‍ ഈ റെക്കോര്‍ഡിന് ഉടമ.