മോഷണക്കുറ്റം ആരോപിച്ച് മര്‍ദനം:മൂന്ന് പോലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Posted on: September 18, 2014 7:18 pm | Last updated: September 18, 2014 at 7:18 pm
SHARE

policeകൊച്ചി: മോഷണക്കുറ്റം ആരോപിച്ച് എറണാകുളം ചേരാനെല്ലൂരിലെ ലീബയെ പൊലീസ് മര്‍ദിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പന്റെ ചെയ്തു. എസ്‌ഐ സാംസണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനിത, ശ്രീജി എന്നിവരെയാണ് സസ്പന്റ് ചെയ്തത്. ഒരു ഡോക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്ന പൊലീസ് മര്‍ദ്ദനം. ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ലീബ മോഷ്ടിച്ചുവെന്നായിരുന്നു പരാതി.