നികുതി ബഹിഷ്‌കരണം: സിപിഐഎം നടപടി രാജ്യദ്രോഹപരമെന്ന് കെഎം മാണി

Posted on: September 18, 2014 6:01 pm | Last updated: September 19, 2014 at 12:47 am
SHARE

km mani

കോട്ടയം: സിപിഐഎമ്മിന്റെ നികുതി ബഹിഷ്‌കരണ തീരുമാനത്തിനെതിരെ ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി. നികുതി ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് കെ എം മാണി പ്രതികരിച്ചു. ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോലും ഉണ്ടായിട്ടില്ലാത്ത നടപടിക്കാണ് സിപിഐഎം ആഹ്വാനം ചെയ്യുന്നതും മാണി പറഞ്ഞു. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമ്പോള്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനാവില്ലെന്നും മാണി പറഞ്ഞു. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും മാണി.