വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ കെ മുരളീധരന്‍

Posted on: September 18, 2014 5:51 pm | Last updated: September 19, 2014 at 12:48 am
SHARE

K-Muraleedharan_mainതിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. കുടിയന്മാര്‍ക്ക് വേണ്ടി ജനങ്ങളുടെ കുടിവെള്ളം മുടക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് മുരളീധരന്‍ ആരോപിച്ചു.
വിഎസ് അച്ചുതാനന്ദന്‍: നികുതി വര്‍ധന ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.
 ടി.എന്‍ പ്രതാപന്‍: മദ്യ നിരോധനം എന്ന വലിയ തീരുമാനത്തിനു വേണ്ടിയാണ് നികുതി വര്‍ധനയെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
കൊടിയേരി ബാലകൃഷ്ണന്‍: നികുതി വര്‍ധനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
 സി ദിവാകരന്‍: തീരുമാനം ജനദ്രോഹമാണ്. മദ്യത്തേയും കുടിവെള്ളത്തോയും സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നതെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ പ്രതികരിച്ചു.