ബാഡ്മിന്റണ്‍ ചാമ്പ്യന്മാര്‍ക്ക് സ്വീകരണം നല്‍കി

Posted on: September 18, 2014 5:34 pm | Last updated: September 18, 2014 at 5:34 pm
SHARE

CBSEഷാര്‍ജ: അബുദാബിയില്‍ നടന്ന ഗള്‍ഫ് സി ബി എസ് ഇ കൗണ്‍സില്‍ യു എ ഇ തല ക്ലസ്റ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്മാരായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ സന്ദീപ് പണിക്കര്‍, അമൃതകൃഷ്ണ സജയന്‍, തോമസ് പോള്‍, ഫാദില്‍ മുസ്തഫ എന്നിവര്‍ക്ക് സ്‌കൂള്‍ അങ്കണത്തില്‍ സ്വീകരണം നല്‍കി. പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍, ഹെഡ്മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ്, കായിക അധ്യാപകന്മാര്‍ സംബന്ധിച്ചു. ചാമ്പ്യന്മാരായ വിദ്യാര്‍ഥികള്‍ ദില്ലിയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ സംബന്ധിക്കും.