ഹാപ്പി ദുബൈ’ കാമ്പയിനുമായി നഗരസഭ

Posted on: September 18, 2014 4:45 pm | Last updated: September 18, 2014 at 4:45 pm
SHARE

DM launchesദുബൈ: ഹാപ്പി ദുബൈ കാമ്പയിനുമായി ദുബൈ നഗരസഭ രംഗത്ത്. നഗരത്തിലെത്തുന്ന എല്ലാവര്‍ക്കും അവരുടെ സന്തോഷം പങ്കുവെക്കാന്‍ അവസരം ഒരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി. ഇതിനായി സന്തോഷം നല്‍കുന്ന രീതിയിലുള്ള സേവനങ്ങളാവും നഗരസഭ നല്‍കുക. എല്ലാ കണ്ണുകളും ദുബൈയിലേക്ക് തിരിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്കും സംഭവങ്ങള്‍ക്കുമുള്ള ആറു നഗരങ്ങളുടെ പട്ടികയില്‍ ദുബൈ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.