Connect with us

Gulf

അജ്മാന്‍ മറീന പണിപൂര്‍ത്തിയായി;വൈദ്യുതി ലഭിച്ചാലുടന്‍ ഉദ്ഘാടനം

Published

|

Last Updated

അജ്മാന്‍: നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ അജ്മാന്‍ മറീന പൊതുജനങ്ങള്‍ക്കായി വൈകാതെ തുറന്നു കൊടുക്കുമെന്ന് അധികൃതര്‍. ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഫിവ)യില്‍ നിന്ന് വൈദ്യുതി ലഭിച്ചാലുടന്‍ ഔദ്യോഗികമായി മറീന തുറന്നു കൊടുക്കുമെന്ന് അജ്മാന്‍ മുനിസിപാലിറ്റി ആന്‍ഡ് പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ യഹ്‌യ ഇബ്‌റാഹീം അഹ്മദ് അറിയിച്ചു.
പൂര്‍ത്തിയായ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനു മാത്രം ഒരു കോടി ദിര്‍ഹം ചിലവ് വന്നിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നടക്കാന്‍, വിശാലമായ ഇന്റര്‍ലോക് പതിച്ച പാത ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടമായിരുന്നു ഇത്. മൂന്നാം ഘട്ടം മറീനയില്‍ സ്ഥാപിച്ച വിളക്കുകാലുകളിലേക്ക് വൈദ്യുതി എത്തിക്കുക എന്നതാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ മറീന പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും-യഹ്‌യ ഇബ്‌റാഹീം പറഞ്ഞു.
നടപ്പാതയുടെ ജലാശയത്തിനോട് ചേര്‍ന്ന ഭാഗത്ത്, സുരക്ഷിതത്വത്തിന്റെ ഭാഗമായി അലൂമിനിയം കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ പ്രകാശം പ്രതിഫലിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഇന്റര്‍ലോക്കാണ് നടപ്പാതയില്‍ പതിച്ചിട്ടുള്ളത്. 10 മീറ്റര്‍ വീതിയിലാണ് ഇന്റര്‍ലോക് പതിച്ച നടപ്പാത സജ്ജീകരിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest