തെളിവുകളുടെ ഉറവിടം വെളിപ്പെടുത്തില്ല: പ്രശാന്ത് ഭൂഷണ്‍

Posted on: September 18, 2014 3:01 pm | Last updated: September 19, 2014 at 12:46 am
SHARE

Prashant-Bhushanന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരായ തെളിവുകളുടെ ഉറവിടം വെളിപ്പെടുത്താനാകില്ലെന്ന് പ്രമുഖ അഭിഭാഷകനും ഹരജിക്കാരനുമായ പ്രശാന്ത് ഭൂഷണ്‍. ഉറവിടെ വെളിപ്പെടുത്തിയാല്‍ അത് നല്‍കിയ ആളുടെ ജീവന് ഭീഷണിയാകും. രേഖകള്‍ ആധികാരികമാണോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരിശോധിക്കാമെന്നും പ്രശാന്ത് ഭൂഷണ്‍ സുപ്രീകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ടു ജി സ്‌പെക്ട്രം അഴിമതിക്കേസിലെ ആരോപണ വിധേയരുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണ്‍ കോടതി സമീപിച്ചിരുന്നു. ഇതിന് അദ്ദേഹം തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തെളിവ് എവിടെനിന്ന് ലഭിച്ചെന്ന് വെളിപ്പെടുത്താന്‍ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here