അധിക നികുതി: നിയമസഭ വിളിക്കണമെന്ന് വി എസ്

Posted on: September 18, 2014 12:55 pm | Last updated: September 19, 2014 at 12:46 am
SHARE

vs-achuthanandan01_5തിരുവനന്തപുരം: നികുതി വര്‍ധിപ്പിച്ച നടപടി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. 2010 കോടി രൂപയുടെ നികുതി വര്‍ധനയാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത്. ഇത്രയും വലിയ നികുതി വര്‍ധന ഉത്തരവിലൂടെ നടപ്പിലാക്കുന്നത് ഇതാദ്യമാണ്. ഇത്രയും ഭീമമായ വര്‍ധന അടിയന്തരമായി നിയമസഭ വിളിച്ച് ചര്‍ച്ച ചെയ്യണം. നിയമസഭയുടെ അംഗീകാരമില്ലാതെ അധിക നികുതി ഈടാക്കരുത്. സര്‍ക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
വെള്ളക്കരം വര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് വി എസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.