പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

Posted on: September 18, 2014 12:42 pm | Last updated: September 18, 2014 at 12:42 pm
SHARE

murderപാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തേമ്പാറമട സ്വദേശി ഷാജഹനാണ് (28) ശിക്ഷിക്കപ്പെട്ടത്. 50000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി കെ പി ജോണിന്റേതാണ് വിധി.
കണക്കമ്പാറ തച്ചാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷയാണ് (18) കൊല്ലപ്പെട്ടത്. 2009 ഓഗസ്റ്റ് 18നായിരുന്നു സംഭവം.