Connect with us

National

സി വി സി നിയമനം സുതാര്യമാക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ നിയമനം സുതാര്യമാക്കണമെന്ന് സുപ്രീം കോടതി. ഐ എ എസ് ഓഫീസര്‍മാരെ മാത്രം ഈ പദവിയിലേക്ക് പരിഗണിക്കുന്നതിന് പകരം യോഗ്യരായ മറ്റു ഉദ്യോഗാര്‍ഥികള്‍ക്കും ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നും ഇതിനായി അപേക്ഷകള്‍ ക്ഷണിച്ച് പൊതു പരസ്യം നല്‍കണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചു. സി വി സി നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ സുപ്രധാന ഉത്തരവ്.

126 കോടി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവര്‍ക്കിടയില്‍ കഴിവുള്ള നിരവധി ആളുകളുണ്ട്. എന്നിട്ടും സി വി സി പോലുള്ള സുപ്രധാന പോസ്റ്റുകളിലേക്ക് എന്തുകൊണ്ട് സുതാര്യമായ രീതിയില്‍ നിയമനം നടക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ പുതിയ സി വി സിയെ നിയമിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി കോടതിക്ക് ഉറപ്പ് നല്‍കി.

സി വി സി നിയമനം സുതാര്യമാക്കുന്നത് സംബന്ധിച്ച് അഭിപ്രായമറിയിക്കണമെന്ന് കോടതി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കേസ് വീണ്ടും ഒക്‌ടോബര്‍ 14ന് പരിഗണിക്കും.

---- facebook comment plugin here -----

Latest