ഇന്ത്യയും ചൈനയും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍: ഷി ജിന്‍പിങ്

Posted on: September 18, 2014 10:48 am | Last updated: September 18, 2014 at 3:04 pm
SHARE

modi-xijinpingന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ചൈനീസ് പ്രസിഡന്റ് സുപ്രധാന മേഖലകളിലെ സഹകരണ കരാറുകളില്‍ ഒപ്പുവയ്ക്കും. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
വ്യാപാര-വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയില്‍ ചൈനീസ് കമ്പനികള്‍ 60000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. അതിര്‍ത്തി പ്രശ്‌നം പ്രധാനമന്ത്രി ഷി ജിന്‍പിങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയേക്കും.