മാനിറച്ചിയും കള്ളത്തോക്കും വെടിക്കോപ്പുകളും പിടികൂടി; വീട്ടുടമ ഓടി രക്ഷപ്പെട്ടു

Posted on: September 18, 2014 10:05 am | Last updated: September 18, 2014 at 10:05 am
SHARE

gunകല്‍പ്പറ്റ: മാനിറച്ചിയും കള്ളത്തോക്കും വെടിക്കോപ്പുകളും വനപാലകര്‍ പിടികൂടി. വീട്ടുടമ ഓടിരക്ഷപെട്ടു. വളാഞ്ചേരിയിലാണ് സംഭവം. ഇലഞ്ഞിക്കല്‍ സുനിലിന്റെ വീട്ടില്‍ നിന്ന് 25 കിലോയോളം മാനിറച്ചി, കള്ളത്തോക്ക്, ഹെഡ്‌ലൈറ്റ്, തിരകള്‍,കത്തി തുടങ്ങിയവയാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകര്‍ ഇന്നലെ രാവിലെ എട്ടുമണിക്ക് പരിശോധന നടത്തിയത്. സുനില്‍ ഓടിരക്ഷപെട്ടു.
നായാട്ട് നടത്തി സ്ഥിരമായി കാട്ടിറച്ചി വില്‍പന നടത്തുന്ന ആളാണ് സുനിലെന്ന് വനപാലകര്‍ പറഞ്ഞു. സുനിലിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ചെതലയം റെയ്ഞ്ച് ഓഫീസര്‍ പി. രഞ്ചിത്കുമാര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.ജെ ജോസഫ്, മറ്റുദ്യോഗസ്ഥരായ എം.പി മുരളീധരന്‍, കെ. ഷിനോജ്, അനൂപ്കുമാര്‍, എ.കെ സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.