വികലാംഗ വിദ്യാര്‍ഥിയുള്‍െപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്ത സംഭവം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കേസെടുത്തു

Posted on: September 18, 2014 9:59 am | Last updated: September 18, 2014 at 9:59 am
SHARE

മാനന്തവാടി: പ്രതിയെ കിട്ടാത്തതിന്റെ പേരില്‍ ഭാര്യയേയും, വികലാംഗരായ പ്ലസ്ടു വിദ്യാര്‍ഥിയേും മാനസീക ആസ്വാസ്ഥമുള്ള ആറാം ക്ലാസുകാനേയും കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയ കര്‍ണ്ണാടക പൊലീസിന്‍െര്‍ നടപടിക്കെതിരെ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സ്വമേധയാ കേസെടുത്തു.
പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സിആര്‍പിസി, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ഒപി 233/14 പ്രകാരമാണ് കേസ്.
കുട്ടികളെ കസ്റ്റഡിയിലെടുത്താല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കുക, സ്ത്രീകളെ കസ്റ്റഡിയിലെടുക്കുഗമ്പാള്‍ വനിതാ പൊലീസ് സാന്നിധ്യം ഉണ്ടാകുക എന്നീ നിയമങ്ങളൊന്നും കര്‍ണ്ണാടക പൊലീസ് പാലിച്ചില്ല. സംഭവത്തില്‍ കേരള ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് മൈസൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം മാനന്താവാടിയിലെ സ്വര്‍ണ്ണ വ്യാപാരിയായ ബാലകൃഷ്ണ സേട്ടിന്റെ ഭാര്യ ജയശ്രീ(32), മക്കളായ ആകാശ്(17), സാഗര്‍(11) എന്നിവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയത്. രാത്രി ഒരു മണി വരെ പൊലീസ് വാഹനത്തില്‍ ഇരുത്തി. ഇതോടെ കുട്ടികള്‍ പരിഭ്രാന്തിയിലാകുകയായിരുന്നു. മൈസൂരിലെത്തി ബാലകൃഷണ സേട്ട് പൊലീസിന് കീഴടങ്ങിയതോടെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് സ്ത്രീകളേയും കുട്ടികളേയും മാനന്തവാടിയില്‍ കൊണ്ട് വന്ന് വിട്ടത്. ആകാശ് കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിനും സാഗര്‍ വള്ളിയൂര്‍ക്കാവ് നെഹ്‌റു മെമ്മോറിയല്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ പരിഭ്രാന്തിയിലാണ് ഇപ്പോഴും ഇരുവരും.
അതിനിടെ മോഷ്ടിച്ച സ്വര്‍ണ്ണം വാങ്ങിയ ആളെ അന്വേഷിച്ചെത്തിയ കര്‍ണ്ണാടക പൊലീസ് വികലാംഗനായ പ്ലസ്ടു വിദ്യാര്‍ഥിയേയും മാനസീക രോഗമുള്ള ആറാംക്ലാസുകാരനേയും ഇവരുടെ മാതാവായ 32 കാരിയേയും കസ്റ്റഡിയിലെടുത്ത സംഭത്തില്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസം മൈസൂര്‍ സി ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സഹായം ആവശ്യപ്പെട്ട് മാനന്തവാടി എസ്‌ഐക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്ത് എസ്‌ഐ അവഗണിക്കുകയും പ്രതിയുടെ വീട് കണ്ടെത്തുന്നതിന് പൊലീസ് സഹായം നല്‍കുകയോ ചെയ്തിരുന്നില്ല.
ഇതിനാല്‍ തന്നെ കര്‍ണ്ണാടക പൊലീസ് പ്രതിയുടെ ഭാര്യയേയും മക്കളേയും കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകുമ്പോള്‍ മാനന്തവാടി പൊലീസിനെ അറിയിക്കുക പോലും ചെയ്തില്ല. സംഭവം വിവവാദമായതോടെ എസ്‌ഐ സംരക്ഷിക്കാന്‍ സേനക്കുള്ളില്‍ തന്നെ ചരട് വലികള്‍ ആരംഭിച്ചിട്ടുണ്ട്.
കേസ് ഒതുക്കാന്‍ ഭരണ കക്ഷിയിലെ പ്രമുഖരെ സ്വാധീനിച്ച് സംഭവം ഒതുക്കി തുര്‍ക്കാനും ശ്രമിക്കുന്നുണ്ട്. എസ്‌ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ച സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ പൊലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എസ്‌ഐയുടെ നടപടിക്കെതിരെ നാട്ടുകാരും വിവിധ സംഘടനാ നേതാക്കളും സ്‌റ്റേഷനിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു.